കോഴിക്കോട്: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 21 വരെ ഒരാഴ്ച സൗജന്യ കണ്‍സള്‍ട്ടേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകീട്ട് മൂന്ന് മുതല്‍ അഞ്ചുവരെയാണ് ക്യാമ്പ് സമയം. പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ പരിശോധനക്ക് പുറമേ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനായി എ.വി ഫിസ്റ്റുല സര്‍ജറിയും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട രോഗികളില്‍ കണ്ടുവരുന്ന വിട്ടുമാറാത്ത മുറിവുകള്‍ക്കുള്ള ശസ്ത്രക്രിയകളും തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് സൗജന്യനിരക്കില്‍ ചെയ്തുകൊടുക്കുന്നു. ക്യാമ്പില്‍ പരിശോധിക്കപ്പെടുന്ന ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് പ്രത്യേക കിഴിവുകളും നല്‍കുന്നതാണ്. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 0495-2709300