തലശ്ശേരി: ചിറക്കര പള്ളിത്താഴ അയ്യലത്ത് സ്‌കൂളിന് സമീപം സി.എം ഉസ്മാന്‍ റോഡിലുള്ള ഇരുനില വീട്ടില്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണവും 2500 ദിര്‍ഹവും നഷ്ടപ്പെട്ടു. ചിറക്കരയിലെ ടി.അബ്ദുല്‍ റഹ്മാന്റെ നിസ്വ എന്ന വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് സവാദ് പുലര്‍ച്ചെ നിസ്‌കാരത്തിനായി എഴുന്നേറ്റപ്പോഴാണ് കള്ളന്‍ അകത്ത് കയറിയതായി മനസ്സിലാക്കിയത്. ബാല്‍ക്കണിയുടെ വാതില്‍ വഴി അകത്ത് കടന്ന മോഷ്ടാവ് വീട്ടുടമയുടെ മകളുടെ മുറിയിലെ അലമാരയിലുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് സ്വര്‍ണവും പണവും മോഷ്ടിച്ചത്. ശേഷം ബാഗ് സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ചു. കുടുംബത്തിന്റെ പരാതിയില്‍ തലശ്ശേരി പോലിസ് വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തെളിവെടുപ്പിനായി കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും എത്തി. വിദേശത്തായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.