ഹിന്ദി അധ്യാപക കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം

പത്തനംതിട്ട: കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചവര്‍ക്കും പ്ലസ്ടൂവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.പ്രായപരിധി 17നും 35നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് ഇളവ് ഉണ്ടായിരി
ക്കും. പി.എസ്.സി അംഗീകാരം ഉള്ള കോഴ്‌സാണിത്. ജൂലൈ 20നകം രജിസ്‌ട്രേഷന് അപേക്ഷിക്കാം. കൂടുതല്‍ വിവ
രങ്ങള്‍ക്ക്: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,പത്തനംതിട്ട 04734296496, 8547126028.

Share

Leave a Reply

Your email address will not be published. Required fields are marked *