വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതില്‍ മനംനൊന്ത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് 16-കാരി

വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതില്‍ മനംനൊന്ത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് 16-കാരി

മലപ്പുറം: തിരൂരില്‍ പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ തക്ക സമയത്തുള്ള ഇടപെടലിലാണ് രക്ഷിക്കാനായത്. ആത്മഹത്യാശ്രമം ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സി.സി.ടിവിയില്‍ കണ്ടതാണ് കുട്ടിക്ക് രക്ഷയായത്.തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറിയതില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരുവീട്ടുകാര്‍ക്കെതിരേയും യുവാവിനെതിരേ പോക്‌സോ വകുപ്പ് ചുമത്തിയും കേസെടുക്കണമെന്നാണ് ചൈല്‍ഡ് ലൈന്‍ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *