മാഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഡീസല്‍ കടത്ത്: രണ്ട് പേര്‍ അറസ്റ്റില്‍

മാഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഡീസല്‍ കടത്ത്: രണ്ട് പേര്‍ അറസ്റ്റില്‍

ചൊക്ലി: മാഹി കോപ്പാലം എച്ച്.പി പമ്പില്‍ നിന്നും കോയമ്പത്തൂരിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന 12,000 ലിറ്റര്‍ ഡീസലുമായി രണ്ടുപേര്‍ പോലിസ് പിടിയില്‍. പാലക്കാട് സ്വദേശികളായ ബേബി, കൃഷ്ണദാസ് എന്നിവരയാണ് അറസ്റ്റ് ചെയ്തത്. തലശേരി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നാലോടെ ചൊക്ലി കാഞ്ഞരത്തിന്‍ കീഴില്‍ വെച്ചാണ് സംഭവം. മാഹിയില്‍ നിന്നും അനധികൃതമായ ഡീസല്‍ കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.തലശേരി എ.എസ്.പി ടി.കെ വിഷ്ണു പ്രദീപ്, ന്യൂമാഹി എസ്.ഐ വിപിന്‍, എ.എസ്.ഐ സഹദേവന്‍, സീനിയര്‍ സി.പി.ഒമാരായ എന്‍.എ ശ്രീജേഷ്, എന്‍.സുജേഷ്, സി.പി.ഒ കെ.സി കിരണ്‍ എന്നിവര്‍ പോലിസ് സംഘത്തിലുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *