നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ഫോറന്‍സിക് ഫലം

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ഫോറന്‍സിക് ഫലം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തി. മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. മൂന്ന് തവണയായിഹാഷ് വാല്യുവിന് മാറ്റം സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ചും ജില്ലാകോടതിയിലുള്ളപ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യുമാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏത് തിയതികളിലാണ് ഹാഷ് വാല്യു മാറിയത് എന്നടക്കം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ പശ്ചത്തലത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി.

 

Share

Leave a Reply

Your email address will not be published. Required fields are marked *