കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ഹോസ്റ്റല്‍സ് അസോസിയേഷന്‍. സഞ്ചാര വേളയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ടൂറിസം പോലിസ് സംവിധാനം ഏര്‍പ്പെടുത്തുക, പരിശീലനം ലഭിച്ച ഗൈഡുമാരെയും വളണ്ടിയര്‍മാരെയും വിനിയോഗിക്കുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.കര്‍മ്മ പദ്ധതികളായ യാത്ര, വിനോദ സഞ്ചാരം, ദേശീയോദ്ഗ്രഥനം, പരിസ്ഥിതി, സാഹസികത, സാംസ്‌കാരിക വിനിമയം, സ്‌പോര്‍ട്‌സ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങിയ കാര്യങ്ങളില്‍ അര്‍പ്പണ മനസ്സോടെ മുഴുകണമെന്ന് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എം. അബൂബക്കര്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോഴിക്കോട് ചാപ്റ്ററിന്റെ യോഗത്തില്‍ എം. അബൂബക്കര്‍, സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പാറോല്‍, എ.വി. റഷീദ് അലി, പി.എം. ചന്ദ്രശേഖരന്‍ മേപ്പയ്യൂര്‍, വി.എം. ശശികുമാര്‍, എം. മജീദ്, ടി.എ ഖുറൈഷി, എ.വി ബിനീഷ് , എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.വി റഷീദ് അലി (പ്രസിഡന്റ്), രാം ശങ്കര്‍ എം, മജീദ് എം, മീര കെ.പി (വൈസ് പ്രസിഡന്റുമാര്‍), വി.എം. ശശികുമാര്‍ (ജനറല്‍ സെക്രട്ടറി), നംഷീദ് എം. (ട്രഷറര്‍). രക്ഷാധികാരികള്‍: അഡ്വ. മാത്യു കട്ടിക്കാന, അഡ്വ. സുരേഷ് മേനോന്‍, കണ്‍വീനര്‍മാര്‍: പ്രവീണ്‍ കെ (പരിസ്ഥിതി), സുജിത്ത് കുമാര്‍ പി. (അഡ്വഞ്ചര്‍ പ്രൊമോഷന്‍), അഭിലാഷ് കെ.എം. (വികസനം), രേഖ അജിത്ത് (സാംസ്‌കാരികം) എന്നിവരെ തെരഞ്ഞെടുത്തു.