കര്‍ഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍

നന്മണ്ട: കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ പരിപാടി 16ന് രാവിലെ ഒന്‍പതിന് നന്മണ്ട എ.യു.പി സ്‌കൂളില്‍ വച്ച് നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. വിവിധ തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടൊനുബന്ധിച്ചു നടത്തുന്ന സൗജന്യ അംഗത്വ രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍
ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ നന്മണ്ട കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *