കോഴിക്കോട്: വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാ സ്‌കൂളുകളിലും പരിശീലനം ലഭിച്ച ഒരു കൗണ്‍സിലറെ നിയമിക്കുമെന്ന ആവശ്യവുമായി എന്‍.സി.ഡി.സി പ്രമേയം പാസ്സാക്കി.
പുതിയൊരു കൗണ്‍സിലറെ നിയമിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ള സ്‌കൂളുകള്‍ക്ക് നിലവിലുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കാവുന്നതുമാണ്. ഇന്ന് പോക്സോ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകളിലും കൗണ്‍സിലറുടെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ രാജ്യത്ത് കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വളരെ കൂടുതലാണ്. പ്രായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നല്‍ നല്‍കണം.
2018 നവംബറിലാണ് കല്‍ക്കട്ട ഹൈക്കോടതി ഒരു ലക്ഷത്തോളം വിദ്യാഭ്യാസ മേഖലകളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ എന്ന സംഘടന എല്ലാ സ്‌കൂളുകളിലും പരിശീലനം ലഭിച്ച കൗണ്‍സിലര്‍ വേണമെന്ന ആവശ്യം യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ടവരെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബാ അലക്‌സാണ്ടര്‍ പറഞ്ഞു. റീജ്യണല്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, ഐ.സി.ഇ.ടി ഡയരക്ടര്‍ തോമസ് കെ.എല്‍, ഇവാലുവേഷന്‍ കോര്‍ഡിനേറ്റര്‍ ആരതി , പ്രോഗ്രാം കോര്‍ ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേശ്, ഇവാലുവേറ്റര്‍മാരായ ബിന്ദു സരസ്വതി ഭായ് , സുധ മേനോന്‍ തുടങ്ങിയവരടങ്ങുന്ന ബോര്‍ഡാണ് പ്രമേയം പാസാക്കിയത്.