കൊളംബോ: രാജ്യത്ത് ജനപ്രതിഷേധം അലയടിക്കുന്നതിനിടെ ദുബായിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച മുന്‍ ധനമന്ത്രിയും പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ സഹോദരനുമായ ബേസില്‍ രാജപക്‌സെയെ തടഞ്ഞ് വിമാനത്താവള അധികൃതര്‍. കഴിഞ്ഞ ദിവസം പുിലര്‍ച്ചെയായിരുന്നു സംഭവം. ചെക്ക് ഇന്‍ കൗണ്ടറിലെത്തിയ ബേസിലെനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയും യാത്രാനുമതി നിഷേധിക്കുകയുമായിരുന്നു. ഇതിനു മുന്നേ പ്രസിഡന്റിനും യാത്രാനുമതി നിഷേധിച്ചിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാര്‍ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തിനെ വസതിയില്‍നിന്നു മാറ്റുകയായിരുന്നു. നിലവില്‍ ഗോട്ടബയ പുറംകടലില്‍ നാവിക കപ്പലിലുണ്ടെന്നാണ് അനുമാനം. അതേ സമയം ബേസില്‍ രാജപക്‌സെ ഇന്തയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. മാസങ്ങളായി വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് ശ്രീലങ്ക കടന്നു പകുന്നത്. കഴിഞ്ഞയാഴ്ച പ്രതിഷേധക്കാര്‍ പ്രസിഡന്റ് വസതി കീഴയക്കിയിരുന്നു.