മീന്‍ പിടിത്തത്തിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു

മീന്‍ പിടിത്തത്തിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു

തലശ്ശേരി: മീന്‍ പിടിത്തത്തിനിടെ പത്തനംതിട്ട സ്വദേശിയായ യുവാവ് പെരിങ്ങത്തൂര്‍ പുഴയില്‍ വീണു മരിച്ചു . പത്തനംതിട്ട ഇടപ്പരിയാരത്തെ പുതുവേലിയില്‍ മനോജ് (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടിക്കടുത്താണ് സംഭവം. ബന്ധുവായ വിശാഖ് വിശ്വനോടൊപ്പമാണ് ഇയാള്‍ മീന്‍ പിടിക്കാനെത്തിയത്. പുഴയില്‍ വീണ ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് കരയിലേക്കെത്തിച്ചത്.ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കുംമരണം സംഭവിച്ചിരുന്നു. മൃതദേഹം തലശ്ശേരി ഗവ.ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാദാപുരം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് കവിതയാണ് ഭാര്യ.

 

Share

Leave a Reply

Your email address will not be published. Required fields are marked *