കോഴിക്കോട്: പാവങ്ങാട്-കോരപ്പുഴ റോഡില്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദേശം നല്കി. എലത്തൂര്‍ നിയോജകമണ്ഡലത്തിലെ ഇറിഗേഷന്‍, റോഡ് പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. നിലവിലുള്ള വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടു. എലത്തൂരില്‍ തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് പുലിമുട്ട് നിര്‍മാണത്തെക്കുറിച്ച് പഠനം നടത്താന്‍ എന്‍.ഐ.ടിയോട് ആവശ്യപ്പെടും.
കോര്പറേഷന് കൗണ്‍സിലര്‍മാരായ വി.പി മനോജ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാലു സുധാകരന്, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.മോഹന്‍, അസി.എന്‍ജിനീയര്‍മാരായ സി.ദിദീഷ്, റീന തുടങ്ങിയവര്‍ പങ്കെടുത്തു.