ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റെയില്‍വേ ഗതാഗതം സ്തംഭിച്ചു

ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റെയില്‍വേ ഗതാഗതം സ്തംഭിച്ചു

പാലക്കാട്: ഒറ്റപ്പാലം മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് എത്തിയ ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിച്ചതായിരുന്നു ക്രെയിന്‍. കുടുങ്ങിയതിനെ തുടര്‍ന്ന്‌ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മാന്നന്നൂരില്‍ സിംഗില്‍ലൈന്‍ ട്രാഫിക് ഏര്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭഗത്തുകൂടിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. സുരക്ഷാ സംവിധാനങ്ങളുമായി എന്‍ജിനീയറിങ് വിഭാഗം എത്തിയാണ് ക്രെയിന്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. മറ്റു രണ്ടു ക്രെയിനുകളെത്തി കെട്ടിവലിച്ചാണ് കുടുങ്ങിക്കിടന്ന ക്രെയിനിനെ ട്രാക്കില്‍നിന്നു നീക്കി ഗതാഗതം വൈകുന്നേരത്തോടു കൂടി പുനഃസ്ഥാപിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *