ഇത്തവണത്തെ ഓണം ബംപറോട് ബംപര്‍; ഓണം ബംപര്‍ 25 കോടി രൂപ

ഇത്തവണത്തെ ഓണം ബംപറോട് ബംപര്‍; ഓണം ബംപര്‍ 25 കോടി രൂപ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി 12 കോടി രൂപയ്ക്ക് മുകളില്‍ സമ്മാനവുമായി ലോട്ടറിവകുപ്പ്. ഇത്തവണത്തെ ഓണം ബംപറില്‍ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്. ലോട്ടറി ഡയരക്ടറേറ്റിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനമിറക്കി. അടുത്ത തിങ്കളാഴ്ച മുതല്‍ ലോട്ടറി വില്‍പ്പന ആരംഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനമായി അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ഇത്തവണ ലഭിക്കും. 25, 28, 50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ് ലോട്ടറിവകുപ്പ് ധനവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നത്. ഒന്നാം സമ്മാന തുകയായ 25 കോടിയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *