തൃശൂര്‍: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെതിരേ പോലിസ് തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. വീഡിയോയില്‍ ശ്രീലേഖ നടത്തിയ വിവാദ പരമര്‍ശങ്ങള്‍ക്കെതിരേ മനുഷ്യാവകാശപ്രവര്‍ത്തക കുസുമം ജോസഫ് തൃശൂര്‍ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ മുന്‍ ഡി.ജി.പിക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും പള്‍സര്‍ സുനിക്കെതിരേ ഉത്തരവാദിത്വമുള്ള പോലിസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുസുമം ജോസഫ് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലെ വീഡിയോ പൊലീസ് പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണമോ എന്ന കാര്യം തീരുമാനിക്കും.
അതേ സമയം ദിലീപും ശ്രീലേഖയും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവന്നു. 2021 മേയ് 23ല്‍ നടന്ന സന്ദേശമാണിത്. യൂട്യൂബ് ചാനലിനെ സംബന്ധിച്ച് ശ്രീലേഖ ദിലിപിനോട് സംസാരിക്കുകയും സമയം കിട്ടുമ്പോള്‍ കാണണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് മറുപടിയായി ശ്രീലേഖയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ദിലീപ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന