ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 21ന് ഹാജരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്). കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനാണ് സോണിയഗാന്ധിയോട് ഹാജരാകന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തിരുന്നു. 2016 മുതലല്‍ ഈ കേസില്‍ അന്വേഷണം നടന്നു വരികയാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ സോണിയയും രാഹുലുമാണ് ഭൂരിഭാഗം ഓഹരികളുടേയും ഉടമകള്‍. നേരത്തെ ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊവിഡ് ബാധിതയായി വിശ്രമത്തിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലായെന്ന് അവര്‍ അറിയിക്കുകയായിരുന്നു.