ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക മേധാ പട്ക്കറിനെതിരേ കേസെടുത്ത് മധ്യപ്രദേശ് പോലിസ്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച സംഭാവന തുക ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് മേധാ പട്ക്കറിനും മറ്റു 11 പേര്‍ക്കുമെതിരേയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. പ്രീതം രാജ് ബഡോല എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മേധാ പട്കര്‍ ട്രസ്റ്റിയായ നര്‍മദ നവനിര്‍മാണ്‍ അഭിയാന്റെ നേതൃത്വത്തില്‍ സമാഹരിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.അതേസമയം ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വിഷയത്തില്‍ തനിക്ക് പോലിസില്‍ നിന്നും ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലായെന്നും മേധാ പട്ക്കര്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബി.ജെ.പിയിലെ വിദ്യാര്‍ഥി സംഘടനയിലെ അംഗമാണെന്നും ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.