പനീര്‍ശെല്‍വത്തേയും അനുയായികളേയും പാര്‍ട്ടില്‍നിന്ന് പുറത്താക്കി
ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. യോഗം തടയണമെന്ന് ആവശ്യപ്പെട്ട് ഒ.പി.എസ് വിഭാഗം കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും ഈ ഹരജി കോടതി തള്ളുകയായിരുന്നു . യോഗം നിയമാസുസൃതമല്ലെന്ന് പരാതിയുണ്ടെങ്കില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഈ സംഘര്‍ഷത്തില്‍ പ്രവര്‍ത്തര്‍ക്ക് പരുക്കേറ്റു ഇതേ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇ.പി.എസ് വിഭാഗം അടിച്ചുതകര്‍ക്കുകയും ഇ.പി.എസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ.പനീര്‍ശെല്‍വത്തിന്റെ അനുയായികള്‍ നശിപ്പിക്കുകയും ചെയ്തു. നൂറ് കണക്കിനാളുകളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ പ്രത്യേക പ്രമേയത്തിലൂടെ പാര്‍ട്ടി കോഡിനേറ്ററായ പനീര്‍ശെല്‍വത്തേയും അദ്ദേഹത്തെ പിന്താങ്ങുന്നവരേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍.
#WATCH | Chennai, TN | Some people injured in the clash that broke out between supporters of E Palaniswami and O Paneerselvam, on the sidelines of party's general council meeting being led by Palaniswami pic.twitter.com/oSruojJUVo
— ANI (@ANI) July 11, 2022