വെള്ളറക്കാട് യു.പി സ്‌കൂളില്‍ മാസ്‌ക് നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

വെള്ളറക്കാട് യു.പി സ്‌കൂളില്‍ മാസ്‌ക് നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

എരുമപ്പെട്ടി: വെള്ളറക്കാട് വി.എസ്. യു.പി സ്‌കൂളിലേക്ക് മാസ്‌ക് നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍. തൃശൂര്‍ ജില്ലാ കമ്മിറ്റി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, പ്രശസ്ത എഴുത്തുകാരി സ്മിത കോടനാടിന് മാസ്‌ക്കുകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ധനീഷ് വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.പി ഹര്‍ഷന്‍, പ്രധാന അധ്യാപകന്‍ ഡാന്റീസ്.കെ മുരിങ്ങത്തേരി, പി.ടി.എ പ്രസിഡന്റ് ഡോക്ടര്‍ ഫസലു എം.എം, അധ്യാപകരായ പി.ആര്‍ വിജയശ്രീ, എം.ടി.അമീര്‍, കെ.പി. ഡാലി, കെ.എസ്.മനീഷ, എം. ഷിജി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *