‘പുര കലാസാഹിത്യ വേദി’ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു

‘പുര കലാസാഹിത്യ വേദി’ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പുര കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ദിവസം കവി അഡ്വ.കെ രമേശന്‍ പുനലൂര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ പ്രശസ്ത കവികളായ ഇറയാംകോട് വിക്രമന്‍, കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ കുണ്ടയത്ത്, കീഴാറ്റൂര്‍ സുകു, മല്ലിക വേണു കുമാര്‍, യമുന അനില്‍, നൈജ.എസ് നായര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പുരാംഗങ്ങളുടെ കലാസാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വേദി ആരംഭിക്കാനും തീരുമാനമായി. പുസ്തക വായന, എഴുത്തിനോടുള്ള ആഭിമുഖ്യം, ഗായകര്‍ക്കും ചിത്രകാരന്മാര്‍ക്കും, നര്‍ത്തകര്‍ക്കും അവസരമൊരുക്കല്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഈ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനാണ് നിലവില്‍ പുര കലാസാഹിത്യ വേദി ലക്ഷ്യമിടുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *