അവസാന ടി-20യില്‍ ഇംഗ്ലണ്ടിന് ആശ്വാസ ജയം; സൂര്യകുമാറിന്റെ സെഞ്ചുറി വിഫലം

അവസാന ടി-20യില്‍ ഇംഗ്ലണ്ടിന് ആശ്വാസ ജയം; സൂര്യകുമാറിന്റെ സെഞ്ചുറി വിഫലം

നോട്ടിങ്ഹാം: സൂര്യകുമാറിന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി പിറന്നിട്ടും ഇംഗ്ലണ്ടിനെതിരേ അവസാന ടി-20 മത്സരത്തില്‍ 17 റണ്‍സിന് തോറ്റ് ഇന്ത്യ. മത്സരം തോറ്റുവെങ്കിലും ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യന്‍ ടീം പരമ്പര 2-1ന് നേടി. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ്ബട്‌ലറിന്റെ തീരുമാനം തെറ്റിയില്ല. ഇംഗ്ലണ്ടിനായി ഡേവിഡ് മലാന്‍ 39 പന്തില്‍ 77 റണ്‍സ് നേടി. 29 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണ്‍ മലാന് നല്ല പിന്തുണയാണ് നല്‍കിയത്. 20 ഓവറില്‍ ഏഴു വിക്കറ്റില്‍ നഷ്ടത്തില്‍ 215 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ഇന്ത്യക്കു വേണ്ടി രവി ബിഷ്‌ണോയി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ് 48 പന്തില്‍ 117 റണ്‍സുമായി മുന്നില്‍ നിന്നു നയിച്ചുവെങ്കലും ശ്രേയസ് അയ്യരൊഴികെ (23 പന്തില്‍ 28 റണ്‍സ്) അര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. ടി-20യില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് സൂര്യകുമാര്‍ യാദവ്.

Share

Leave a Reply

Your email address will not be published. Required fields are marked *