കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ കോളേജുകള്‍ക്ക് അവധി ബാധകമല്ല. എന്നാൽ വയനാട്ടിലെ അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, CBSE/ ICSE സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കേരളത്തില്‍ ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ ഒഡിഷക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂന മര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.