ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലും എണ്ണ വില കുറക്കാന്‍ കേന്ദ്രനീക്കം. ഭക്ഷ്യ എണ്ണ വില്‍ക്കുന്ന വ്യാപാരികളുടെ അസോസിയേഷനോട് 15 രൂപ കുറച്ചായിരിക്കണം എം.ആര്‍.പി എന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഉടന്‍തന്നെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഉല്‍പ്പാദകര്‍ വിതരണക്കാര്‍ക്ക് നല്‍കുമ്പോഴും കുറയ്ക്കണം. വിലക്കുറവ് ഉപഭോക്താക്കള്‍ക്കും ലഭിക്കേണ്ടതുണ്ട്.
ജൂലൈ ആറിന് ചേര്‍ന്ന യോഗത്തില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ അന്താരാഷ്ട്ര വില കുറഞ്ഞുവെന്ന് കാര്യം ചര്‍ച്ചയായിരുന്നു. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇതിന്റെ ഫലമാണ് നിര്‍ദേശങ്ങളെന്ന് കേന്ദ്രം അറിയിച്ചു.