പ്രവാസി ബന്ധു അഹമ്മദിന് കലാകാര ശ്രേഷ്ഠ ബഹുമതി സമര്‍പ്പിച്ചു

പ്രവാസി ബന്ധു അഹമ്മദിന് കലാകാര ശ്രേഷ്ഠ ബഹുമതി സമര്‍പ്പിച്ചു

തിരുവനന്തപുരം: ക്യാറ്റ് ഐസ് ക്രിയേഷന്‍സിന്റെ കലാകാര ശ്രേഷ്ഠ ബഹുമതി പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ സമര്‍പ്പിച്ചു. അമ്വച്ചര്‍ നാടക രംഗത്ത് 1966-71 വരെ നടനായി സജീവമായിരുന്നു അദ്ദേഹം. തുടര്‍ന്ന് ചലച്ചിത്ര-സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളില്‍ അരന്നൂറ്റാണ്ടോളം നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും നല്ലൊരു വിഭാഗം വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹനം നല്‍കി കര്‍മ്മ മണ്ഡലങ്ങളില്‍ സജീവമാക്കിയതും പരിഗണിച്ചാണ് കലാകാര ശ്രേഷ്ഠ ബഹുമതി അഹമ്മദിന് നല്‍കിയത്.

വി.എന്‍.ജി അടിയോടി ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. റ്റി. ശരചന്ദ്രപ്രസാദ് മുന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്ര താരം കൊല്ലം തുളസി, സോ: മാതാ ഗുരുപ്രിയ, നാടന്‍ പാട്ട് കലാകാരന്‍ അജില്‍ മണി മുത്ത്, ലഹരി നിര്‍മ്മാര്‍ജ്ജന സമിതി പ്രസിഡന്റ് റസ്സല്‍ സബര്‍മതി, ചലച്ചിത്ര സംവിധായകന്‍ അര്‍ജുന്‍ , കഥാകൃത്ത് വിജയന്‍ മുരുക്കുംപുഴ, മീഡിയാ സിറ്റി മനു സി. കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *