പെരുന്നാള്‍ നമസ്‌കാരത്തിന് ഒരു മീറ്ററെങ്കിലും ശാരീരിക അകലം ഉറപ്പാക്കണം: അബുദാബി ആരോഗ്യവകുപ്പ്

പെരുന്നാള്‍ നമസ്‌കാരത്തിന് ഒരു മീറ്ററെങ്കിലും ശാരീരിക അകലം ഉറപ്പാക്കണം: അബുദാബി ആരോഗ്യവകുപ്പ്

അബുദാബി: ഇത്തവണത്തെ ഈദ് അല്‍ അദ്ഹ നമസ്‌കാരത്തിന് പുതിയ മുന്‍കരുതല്‍ നടപടികളുമായി അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് പുതിയ മുന്‍കരുതല്‍ നടപടികള്‍ എന്ന് അധികാരികള്‍ പറഞ്ഞു. ആരോഗ്യവകുപ്പ്-അബുദാബി, അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപടികള്‍ അംഗീകരിച്ചത്. ഇതനുസരിച്ച് ഈദ് നമസ്‌കാരത്തിന് കുറഞ്ഞത് ഒരു മീറ്ററെങ്കിലും ശാരീരിക അകലം ഉറപ്പാക്കാനും മുഖംമൂടി ധരിക്കാനും സ്വന്തമായി നമസ്‌കാര പായകള്‍ കൊണ്ടുവരാനും നമസ്‌കാരത്തിന് ശേഷം ഒത്തുകൂടുന്നതും കൈ കൊടുക്കുന്നത് ഒഴിവാക്കാനും കമ്മിറ്റി എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിച്ചു. കൂടാതെ മൃഗബലി, മാംസം വിതരണം എന്നിവയ്ക്കുള്ള പ്രതിരോധ നടപടികള്‍ക്കും സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. അംഗീകൃത സ്ഥലങ്ങളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് ഉറപ്പാക്കാനും മാംസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആവശ്യക്കാര്‍ക്കും വിതരണം ചെയ്യുന്നതിനുമുമ്പ് അണുവിമുക്തമാക്കിയ പാത്രങ്ങളില്‍ സൂക്ഷിക്കാനും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *