ദര്‍ശന കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വലിയ പെരുന്നാള്‍ ആഘോഷിച്ചു

ദര്‍ശന കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വലിയ പെരുന്നാള്‍ ആഘോഷിച്ചു

ഷാര്‍ജ: ദര്‍ശന കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വലിയ പെരുന്നാള്‍ ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ ആഘോഷിച്ചു. ആഹാരം വിതരണം ചെയ്തും പാട്ട് പാടിയും ലാബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി. തുടര്‍ന്ന് വിസിറ്റിംഗ് വിസയില്‍ എത്തി ജോലി കണ്ടെത്താന്‍ കഴിയാതെ പ്രയാസം അനുഭവിക്കുന്ന മലയാളി യുവാക്കള്‍ക്ക് ഭക്ഷണം എത്തിച്ചു നല്കി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിംഗ് കമ്മിറ്റി അംഗം സാം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു, ദര്‍ശന രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി ഈദ് സന്ദേശം കൈമാറി, പ്രസിഡന്റ് സി.പി. ജലീല്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി, ടി.പി. അഷ്‌റഫ്, ഷാബു തോമസ്, മുസ്തഫ കുറ്റിക്കോല്‍, കെ.ടി.പി. ഇബ്രാഹിം, ഫൈസല്‍, ഷംസീര്‍ പറമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *