കെ.സുധാകരന്‍ പിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കെ.സുധാകരന്‍ പിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.സുധാകരന്‍ പിള്ളയുടെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ അനുശോചന യോഗം ചേര്‍ന്നു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡന്റും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ പി.പി ശശീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, അശോക് ശ്രീനിവാസ്, എം. സുധീന്ദ്ര കുമാര്‍, ടി.കെ രാമകൃഷ്ണന്‍, സി.എം നൗഷാദലി, എം.വി ഹരീന്ദ്രനാഥ്, കോയ മുഹമ്മദ്, സന്തോഷ് വാസുദേവ്, എ.പി മുരളീകൃഷ്ണന്‍, ടി. ഷിനോദ് കുമാര്‍, ഇ.പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി എം.ടി വിധുരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. മുംതാസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *