മാവൂര്‍: മാവൂര്‍ പാറമ്മല്‍ എസ്.എഫ്.ഡി ഗ്രൗണ്ട് കൈയ്യേറി കെട്ടിടം നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഗ്രാസിം മാനേജ്‌മെന്റ് നടപടി നിര്‍ത്തണമെന്ന് ജവഹര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ക്ലബ്ബ് പ്രസിഡന്റ് കെ.ടി. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.50 വര്‍ഷത്തിലധികം ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന കെ.ടി. അഹമ്മദ് കുട്ടിയുടെ നിസ്വാര്‍ഥ സേവനത്തെ യോഗം അനുമോദിച്ചു. കെ. ടി. ഷമീര്‍ ബാബു. സംഘടനാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഒനാക്കില്‍ ആലി, പുനത്തില്‍ ഉമ്മര്‍ മാസ്റ്റര്‍, പി.എം അയ്യൂബ് , കോയാമു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
അഡ്വ.ഷമീം പക്‌സാന്‍ സ്വാഗതവും മുജീബ്. കെ നന്ദിയും പറഞ്ഞു.ഭാരവാഹികളായി പി.എം ഹമീദ് (പ്രസിഡന്റ്), അഡ്വ. ഷമീം പക്‌സാന്‍(ജനറല്‍ സെക്രട്ടറി),സാദത്ത് പയമ്പള്ളി(ട്രഷറര്‍), സുരേഷ് പുല്ലില്‍ തൊടികയില്‍, കോയാമു മാസ്റ്റര്‍, കെ.വി ബഷീര്‍ ബാബു (വൈസ് പ്രസിഡന്റുമാര്‍), മുജീബ്.കെ, നൗഷാദ് മൂസ, സൈഫുദ്ധീന്‍ കെ.(ജോ.സെക്രട്ടറിമാര്‍), എന്നിവരെ തിരഞ്ഞെടുത്തു.