കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും മഹത്തായ കായിക താരങ്ങളില്‍ ഒരാളായ ഒളിമ്പ്യന്‍ പി.ടി ഉഷയുടെ യോഗ്യത അളക്കാന്‍ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയേയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എം.പി അപമാനിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പി.ടി ഉഷ ഭാരതത്തിന് നല്‍കുന്ന സംഭാവന വിലപ്പെട്ടതാണ്. പല അന്താരാഷ്ട്ര മത്സര വേദികളിലും ഇന്ത്യന്‍ ദേശീയപതാക വിജയക്കൊടിയായി പറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവര്‍. കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് കരീം മനസിലാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയേയും ദേശീയ നായകന്മാരേയുംം അപമാനിക്കുന്നത് സി.പി.എം നേതാക്കള്‍ പതിവാക്കിയിരിക്കുകയാണ്. എളമരം കരീമിന്റെ യോഗ്യത എന്താണെന്ന് കോഴിക്കോട്ടുകാര്‍ക്ക് വ്യക്തമായി അറിയാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.