‘സ്മൃതി പഥങ്ങളില്‍’ മുന്‍ അധ്യാപകര്‍ക്ക് ആദരവ് നല്‍കി വിദ്യാര്‍ഥി കൂട്ടായ്മ

‘സ്മൃതി പഥങ്ങളില്‍’ മുന്‍ അധ്യാപകര്‍ക്ക് ആദരവ് നല്‍കി വിദ്യാര്‍ഥി കൂട്ടായ്മ

കോഴിക്കോട്: മുന്‍ അധ്യാപകരെ ആദരിച്ച് വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച സ്മൃതി പഥങ്ങളിലൂടെ എന്ന പരിപാടി ശ്രദ്ധേയമായി. എന്‍.ജി.ഒ ക്വര്‍ട്ടേഴ്‌സ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1990-91 എസ്.എസ്.എല്‍.സി ബാച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.പി റഷീദലി ഉദ്ഘാടനം ചെയ്തു. 90-91 ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി സിദ്ദിഖ് കാഞ്ഞിരത്തിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകരായ കെ. ഷഹീര്‍ , കെ.പി പുഷ്പ, വി.കെ ശാന്തകുമാരി എന്നിവരെ ആദരിച്ചു.വിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ 12 വിദ്യാര്‍ഥികളെ പരിപാടിയില്‍ അനുമോദിച്ചു. സംഘാടകരായ എം.കെ മുനീര്‍, പി.പി ധര്‍മ്മോസ്, കെ. രാജ ലക്ഷ്മി, എ. ശ്രീജ, പി. പ്രീതി എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ എ.സി അബ്ദുള്‍ അസീസ് സ്വാഗതവും കെ. പി ഫൈസല്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *