ശാരീരികാസ്വസ്ഥ്യം; തമിഴ്‌നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാരീരികാസ്വസ്ഥ്യം; തമിഴ്‌നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ശാരീരികാസ്വസ്ഥ്യം മൂലം തമിഴ് നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56കാരനായ നടന്‍ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹാസ്വസ്ഥ്യമുണ്ടായതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇപ്പോള്‍ കുഴപ്പമില്ലെന്നും സുഖംപ്രാപിച്ചതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഇന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞു.

സെപ്തംബര്‍ 30ന് റിലീസ് ആകുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ ടീസര്‍ ലോഞ്ച് ഇന്ന് വൈകീട്ട് ആറിനായിരുന്നു. അതിനിടെയാണ് വിക്രമിന് ശാരീരികാസ്വസ്ഥ്യമുണ്ടായത്.

Share

Leave a Reply

Your email address will not be published. Required fields are marked *