വേള്‍ഡ് മലയാളി ഫെഡറേഷന്‍ കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റില്‍ മാസ്‌ക്ക് നല്‍കി

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റില്‍ മാസ്‌ക്ക് നല്‍കി

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റിലെ രോഗികള്‍ക്കായ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സൗജന്യമായി മാസ്‌ക്കുകള്‍ നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, കണ്‍സോള്‍ സെക്രട്ടറി പി.എം.അബ്ദുള്‍ ഹബീബിന് മാസ്‌ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കണ്‍സോള്‍ പ്രസിഡന്റ് സി.കെ.ഹക്കീം ഇമ്പാര്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ വി.എം സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. 12 വര്‍ഷമായി എല്ലാ മാസവും കണ്‍സോള്‍ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തില്‍ ഖത്തര്‍ പ്രതിനിധി ഷാജി ആലില്‍, ലണ്ടന്‍ പ്രതിനിധി ഷഫീര്‍, അനീഷ് പാലയൂര്‍, ജപ്പു നൗഷാദ്, ട്രസ്റ്റിമാരായ ജമാല്‍ താമരത്ത്, അബ്ദുല്‍ ലത്തീഫ് അമ്മേങ്ങര, പി.വി അബ്ദു, വൈസ് പ്രസിഡന്റ് കെ. ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *