നാദാപുരം: മാലിന്യം അശ്രദ്ധയോടെ കൂട്ടിയിട്ടതിന് ക്വാര്‍ട്ടേര്‍ഴ്സ് ഉടമയ്ക്ക് പിഴചുമത്തി. നാദാപുരം പഞ്ചായത്തിലെ 20ാം വാര്‍ഡില്‍ സൗത്ത് എല്‍.പി സ്‌കൂളിന് സമീപമുള്ള ക്വാര്‍ട്ടേഴ്‌സിനു പുറത്താണ് അശ്രദ്ധയോടെ കൂട്ടിയിട്ട നിലയില്‍ 20 ചാക്ക് മാലിന്യം കാണപ്പെട്ടത്. സംഭവത്തില്‍ കെട്ടിടം ഉടമ നാവ്യന്‍ പുത്തലത്ത് മമ്മൂട്ടി പുറമേരിക്ക് പഞ്ചായത്ത് പിഴ ചുമത്തി. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 എച്ച് വകുപ്പുപ്രകാരം 5,000 രൂപയാണ് പിഴ ചുമത്തിയത്. നിരവധി ആളുകള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ മാലിന്യചാക്കും വാണിജ്യ വര്‍ജ്യ വസ്തുക്കളും പരിസരം വൃത്തിഹീനമാക്കപ്പെട്ട രീതിയില്‍ കൂട്ടിയിട്ടതിനാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയിലാണ് ക്വര്‍ട്ടേഴ്‌സിന്റെ മുന്‍വശത്ത് മാലിന്യം ചാക്കില്‍ കെട്ടിവെച്ചതായി കാണപ്പെട്ടത്. ഫീല്‍ഡ് പരിശോധനയ്ക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.