കൊച്ചി: കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനത്തിന് അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. ജാമ്യത്തിനായി ഇന്ന് ഹരജി നല്‍കും. കഴിഞ്ഞ ദിവസമാണ് കേസില്‍ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്യുകയും പോക്‌സോ ചുമത്തുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി തനിക്ക് അസുഖമുണ്ടെന്നും മരുന്ന് കഴിക്കാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് വാദം തള്ളിയ കോടതി ശ്രീജിത്ത് രവിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് കേസ്. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പോലിസ് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
നേരത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്തെന്നായിരുന്നായിരുന്നു