ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു

ടോക്കിയോ: ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാര നഗരത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. അബോധാവസ്ഥയിലായ ഷിന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നാണ് സൂചന. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നില്‍ നിന്നാണ് വെടിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിടികൂടിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ജപ്പാന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ.

വെടിയേറ്റ ഷിന്‍സോ ആബെക്ക് സമീപം സുരക്ഷ ജീവനക്കാര്‍
Share

Leave a Reply

Your email address will not be published. Required fields are marked *