- വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു
ടോക്കിയോ: ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) അന്തരിച്ചു. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിക്കിടെയായിരുന്നു അന്ത്യം. ജപ്പാനിലെ നാര നഗരത്തില്‍ വച്ച് ഇന്ന് രാവിലെ വെടിയേറ്റിരുന്നു പിന്നാലെ ഷിന്‍സെക്ക് ഹൃദയാഘതവുമുണ്ടായിരുന്നു.
നാര നഗരത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. അബോധാവസ്ഥയിലായ ഷിന്‍സോയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.
വെടിവച്ച പ്രതിയെ സംഭവസ്ഥലത്തുവച്ച് തന്നെ പോലിസ് പിടികൂടിയിരുന്നു. യമാഗമ തെത്സൂയ എന്ന 40കാരനെയാണ് പിടികൂടിയത്. ഇയാള്‍ ജപ്പാന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. എന്തിനാണ് ഇയാള്‍ വെടിവച്ചതെന്ന് ഇതുവരെ വ്യക്തമായില്ല.
1993ലാണ് ആബെ ജപ്പാനിലെ പാര്‍ലമെന്റിന്റെ ഭാഗമായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2006ലും 2012ലും 2017ലും അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യപരമായ കാരണത്താല്‍ 2020 ഓഗസ്റ്റിലാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ജപ്പാന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ.
Also Read: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു