തമിഴ്‌നാട് ചെങ്കല്‍പ്പട്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു

തമിഴ്‌നാട് ചെങ്കല്‍പ്പട്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പട്ടില്‍ ബസ് അപകടത്തില്‍ ആറു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സാണ് ലോറിയിലിടിച്ച് അപകടത്തില്‍പ്പെട്ടത്. ചെന്നൈ – ട്രിച്ചി ദേശീയപാതയില്‍ അച്ചരപാക്കത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സില്‍ 50 യാത്രക്കാരുണ്ടായിരുന്നു.

ആറു പേരില്‍ അഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചികിത്സയിലിരിക്കേ ആറാമത്തെയാളും മരണപ്പെട്ടു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *