എരുമപ്പെട്ടി: ഭൂമി നാം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിലുള്ള സഹജീവികളെ കൂടി പരിഗണിക്കണമെന്നും ഭൂമിയുടെ സംതുലിതാവസ്ഥയും ഗൃഹാന്തരീക്ഷവും നിലനിര്‍ത്തുന്നതില്‍ ചരാചരങ്ങള്ക്കുള്ള പങ്ക് നാം വിസ്മരിക്കരുതെന്ന് സാമൂഹിക പ്രവര്ത്തകന് കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. വെള്ളറക്കാട് വി.എസ് യു.പി സ്കൂളില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടങ്ങോട് ഗ്രാമപഞ്ചായത്ത് മെംബര്‍ ധനീഷ് വിജയന് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരി സ്മിത കോടനാട് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ പി.പി ഹര്ഷന്, പ്രധാനാധ്യാപകന് ഡാന്റീസ് കെ. മുരിങ്ങത്തേരി, പി.ടി.എ പ്രസിഡന്റ് ഡോക്ടര്‍ ഫസലു എം.എം, അധ്യാപകരായ പി.ആര് വിജയശ്രീ, എം.ടി അമീര്‍, കെ.പി ഡാലി, കെ.എസ് മനീഷ, എം. ഷിജി എന്നിവര്‍ പ്രസംഗിച്ചു.