തിരുവനന്തപുരം: ഭരണഘടനക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ചോദ്യോത്തരവേളയോട് സഹകരിക്കാതെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണന്ന് ആവശ്യപ്പെട്ട് എം.എല്‍.എ രമേശ് ചെന്നിത്തല അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
പിന്നാലെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം കടുപ്പിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സഭാ നടപടികള്‍ക്ക് എതിരാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലേക്ക് കടക്കുകുയും. ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. എട്ടു മിനുറ്റ് മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്.