കോഴിക്കോട്: ജൂലൈ മുതല്‍ സെപ്റ്റംബര്‍ മാസം വരെ വിതരണം ചെയ്യുന്ന ഈ വര്‍ഷത്തെ മൂന്നാം ഇന്‍സ്റ്റാള്‍മെന്റ് റേഷന്‍ മണ്ണെണ്ണ പതിനഞ്ചാം തിയ്യതി വരെ 84 രൂപക്ക് (കഴിഞ്ഞ മാസത്തെ നിരക്കില്‍) വില്‍പ്പന നടത്തുന്നതിന് ഭക്ഷ്യവകുപ്പ് നല്‍കിയ ഉത്തരവ് പുനഃപരിശോധിക്കണം. കടയില്‍ സ്റ്റോക്കുള്ള മുഴുവന്‍ മണ്ണെണ്ണയും ഉപഭോക്താക്കള്‍ക്ക് പഴയ നിരക്കില്‍ ലഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ക്രമീകരണങ്ങളും വരുത്തണമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി ബന്ധപെട്ട അധികാരികളോട് ആവശ്യപെട്ടു.