മുംബൈ: 35കാരനായ അഫ്ഗാനി സൂഫി ആചാര്യന് നാസിക്കില്‍ വെടിയേറ്റുമരിച്ചു. സൂഫി ബാബ എന്ന പേരില്‍ അറിയിപ്പെടുന്ന ക്വാജ സയ്യിദ് ചിഷ്തിയാണ് വെടിയേറ്റു മരിച്ചത്. തലക്ക് വെടിയേറ്റ സൂഫി ബാബ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്ന് മുംബൈ പോലിസ് പറഞ്ഞു.
കൊലപാതകികളില്‍ ചിലര്‍ രക്ഷപ്പെട്ടത് സൂഫി ബാബയുടെ എസ്.യു.വിലാണ്. ബാബയുടെ ഡ്രൈവറെയാണ് കൊലപാതകത്തില്‍ പ്രധാന പ്രതിയായി കാണുന്നത്. നാസിക്കിലെ യെവോള നഗരത്തിലാണ് കുറച്ചുവര്‍ഷങ്ങളായി സൂഫി ബാബ താമസിക്കുന്നത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.