കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കരുവന്‍തിരുത്തി വില്ലേജില്‍ ആമ്പിയന്‍സ് ഓഡിറ്റോറിയത്തിനടുത്ത് ബഡേരി മുഹമ്മദ് ബഷീറിന്റെ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണ് ഭാഗികമായി കേടുപാട് പറ്റി. റിപ്പോര്‍ട്ട് നഗരസഭാ സെക്രട്ടറിക്ക് കൈമാറി. കുമാരനെല്ലൂര്‍ വില്ലേജിലെ സരോജിനി ചൂരക്കട്ടില്‍ എന്നയാളുടെ വീടിനു മുകളില്‍ തെങ്ങുവീണു. ആളപായമില്ല. മരം മുറിച്ചു മാറ്റി. തിനൂര്‍ വില്ലേജിലെ മുള്ളമ്പത്ത് പാറവട്ടം ചന്ദ്രന്റെ വീടിന് മുകളില്‍ തെങ്ങ് വീണു ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
കാവിലുമ്പാറ വെട്ടിക്കുഴിയില്‍ ജോസ്, ഞാറക്കാട്ടില്‍ പുഷ്പരാജന്‍ എന്നിവരുടെ വീടിനു മുകളില്‍ മരം വീണ് ഭാഗികമായി നാശനഷ്ടമുണ്ടായി.കൊയിലാണ്ടി താലൂക്കിലെ കോട്ടൂര്‍ വില്ലേജില്‍ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. കൂരാച്ചുണ്ട് വില്ലേജിലെ കുഴിപ്പള്ളി സുലോചനയുടെ വീടിനും തകരാര്‍ സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണ് കൊയിലാണ്ടി താലൂക്കിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട ചെയ്തു. എരവട്ടൂര്‍ കൊഴുക്കല്‍ വില്ലേജുകളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു.എരവട്ടൂര്‍ വില്ലേജിലെ എടവരാട് തെയോത്ത് മീത്തല്‍ ദേവിയുടെ വീടിന് മുകളില്‍ കവുങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊഴുക്കല്ലൂര്‍ വില്ലേജിലെ മലയില്‍വളപ്പില്‍ ജയചന്ദ്രന്റെ വീടിന് മുകളില്‍ തെങ്ങ് വീണു ഭാഗികമായി തകര്‍ന്നു.