മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വില മതിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ കേസില്‍ എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കള്‍ പിടിയില്‍. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റുമാണ് പിടിയിലായത്. കേസില്‍ ഇവരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികള്‍ പിടിയിലായതായി പോലിസ് പറഞ്ഞു.
മൂന്നു ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 11 ബാറ്ററികളും രണ്ടു പ്രൊജ്കടറുകളുമാണ് മോഷണം പോയത്. പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്.
ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റുകളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ചയാണ് മോഷണം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.