ഭരണഘടനാ വിരുദ്ധ പരമാര്‍ശം; രാജി ഉടന്‍ വേണ്ടതില്ലെന്ന് സി.പി.എം

ഭരണഘടനാ വിരുദ്ധ പരമാര്‍ശം; രാജി ഉടന്‍ വേണ്ടതില്ലെന്ന് സി.പി.എം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ഉടന്‍ രാജിവേണ്ടതില്ലെന്ന് സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ എന്നിവരടങ്ങുന്ന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്.

എന്നാല്‍, സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് മന്ത്രി നേരിട്ടത്. മന്ത്രി എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. പ്രതിപക്ഷത്തിന് അക്രമിക്കാന്‍ ആയുധം നല്‍കിയത് പോലെയായി. വാക്കുകളില്‍ മിതത്വം പാലിക്കണമായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശന വിധേയനായി മന്ത്രി.

Share

Leave a Reply

Your email address will not be published. Required fields are marked *