കോഴിക്കോട് : ബാങ്ക് എംപ്ലോയീസ് ആന്റ് റിട്ടറീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ ( ബി.ഇ.ആര്‍.സി.എ ) സാഹിത്യ അവാര്‍ഡിനുള്ള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. 2019, 2020, 2021 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതിയാണ് അവാര്‍ഡിനായി പരിഗണിക്കുക. ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിന് സഹായകമായ മാനവിക വിഭാഗത്തില്‍പ്പെട്ട വൈജ്ഞാനിക സാഹിത്യകൃതിക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കുക. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ഇതിനു മുമ്പ് സംഘടനയുടെ അവാര്‍ഡ് ലഭിച്ചിട്ടുള്ളവരുടെ കൃതികള്‍ പരിഗണിക്കില്ല. ഗ്രന്ഥകര്‍ത്താക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സാഹിത്യ സാംസ്‌കാരിക സംഘടനകള്‍ക്കോ പ്രസാധകര്‍ക്കോ അവാര്‍ഡ് പരിഗണനക്കുള്ള പുസ്തകങ്ങള്‍ അയച്ചു തരാവുന്നതാണ്. മേല്‍പ്പറഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പരിഗണനാര്‍ഹമായ കൃതിയുടെ മൂന്ന് കോപ്പികള്‍ ജൂലൈ 31 ന് മുമ്പ് ‘പി.വി പ്രസാദ്, ജനറല്‍ സെക്രട്ടറി ബെര്‍ക്കാ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കുന്നന്താനം, പത്തനംതിട്ട, 689581, 04692690155’ എന്ന വിലാസത്തില്‍ അയച്ചു നല്‍കേണ്ടതാണ്.