ബഷീർ കഥകളുമായി ചലച്ചിത്രകാരൻ; സ്വയമലിഞ്ഞ് കഥാപാത്രങ്ങൾ മുന്നിൽ

ബഷീർ കഥകളുമായി ചലച്ചിത്രകാരൻ; സ്വയമലിഞ്ഞ് കഥാപാത്രങ്ങൾ മുന്നിൽ

♦ പുരുഷു ചാലക്കര

 

തലശ്ശേരി: ബഷീറിൻ്റെ കഥാപാത്രങ്ങൾ ഒന്നൊഴിയാതെ ക്ലാസ്സ് മുറിയിലെത്തിയപ്പോൾ അത് ബഷീർക്കഥകളുടെ ഓർമകളുടെ സമാഹാരമായി. ചൊക്ലി ഇക്ബാൽ എൽ.പി സ്കൂളിലാണ് വേറിട്ട അനുസ്മരണമൊരുക്കിയത്. ചലച്ചിത്ര സംവിധായകനും പ്രശസ്ത ചിത്രകാരനുമായ പ്രദീപ് ചൊക്ലി ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നിർവഹിച്ചു.
ബഷീറിൻ്റെ അനശ്വരകഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിൻ്റെ ഭാഷയെ കുറിച്ചും ജീവിതവഴിത്താരകളെക്കുറിച്ചുമെല്ലാം പ്രദീപ് ചൊക്ലി വിശദീകരിച്ചപ്പോൾ മുന്നിലിരിക്കുന്ന ഓരോ കുട്ടികളിലൂടേയും കഥാപാത്രങ്ങൾ പുനർജ്ജനിക്കുകയായിരുന്നു. പി.ടി.എ പ്രസിഡന്റ് ജനീബ അധ്യക്ഷയായി. കെ.വി.എം അഞ്ജു, പി. ശൈലജ സംസാരിച്ചു.

പ്രധാനാധ്യാപകൻ മുനീർ ഇടത്തിക്കണ്ടിയിൽ സ്വാഗതവും കെ. അശ്വതി നന്ദിയും പറഞ്ഞു. ബഷീർ ദ മാൻ ഹൃസ്വചിത്ര പ്രദർശനവുമുണ്ടായി.ബ ഷീറിൻ്റെ ചിത്രത്തിന് ചായം നൽകി, അതിന് ചുറ്റിലും ഓർമപ്പൂക്കൾ വരച്ചു കൊണ്ട് ബേപ്പൂർ സുൽത്താനെ അനുസ്മരിക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *