ചാവക്കാട്: 40 വര്‍ഷം പഴക്കമുള്ള പ്രകൃതിദത്തമായ ചേരുവകളാല്‍ തയ്യാറാക്കിയ ഫാര്‍മകോണ്‍ റമഡീസിന്റെ ആയുര്‍വേദ വേദനസംഹാരി – റുമാറബ് ഓയിന്‍മെന്റ് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റ് വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് കൂപ്പണ്‍ വിതരണ ചടങ്ങില്‍ വെച്ച് സൗജന്യമായി സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം വിതരണം ചെയ്തു. ചടങ്ങില്‍ കണ്‍സോള്‍ പ്രസിഡന്റ് സി.കെ ഹക്കീം ഇമ്പാര്‍ക്ക് അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ വി.എം സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. 12 വര്‍ഷമായി എല്ലാ മാസവും കണ്‍സോള്‍ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തില്‍, ഖത്തര്‍ പ്രതിനിധി ഷാജി ആലില്‍, ലണ്ടന്‍ പ്രതിനിധി ഷഫീര്‍, അനീഷ് പാലയൂര്‍, ജപ്പു നൗഷാദ്, ട്രസ്റ്റിമാരായ ജമാല്‍ താമരത്ത്, അബ്ദുല്‍ ലത്തീഫ് അമ്മേങ്ങര, പി. വി അബ്ദു ജനറല്‍ സെക്രട്ടറി പി.എം അബ്ദുല്‍ ഹബീബ് വൈസ് പ്രസിഡന്റ് കെ. ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.