കോഴിക്കോട്: പുതിയൊരു ഭാഷാലോകം മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബഷീര്‍ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ വസതിയായ വൈലാലില്‍ നടന്ന ബഷീര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രായഭേദവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കഥാകാരനാണ് ബഷീര്‍. മനുഷ്യര്‍ അന്യോന്യം ശത്രുത വെച്ചു പുലര്‍ത്തുന്ന കാലത്ത് മനുഷ്യ മനസ്സിലെ നന്മയെ ഉള്‍ക്കൊള്ളണമെന്ന സന്ദേശം നല്‍കിയ ബഷീറിന്റെ ഓരോ കൃതികളും ലോകത്തിനു മുന്നിലേക്ക് വെക്കുന്നത് വ്യത്യസ്ത ജീവിത ദര്‍ശനങ്ങളാണ്.
മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ഡോ എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.വി. മോഹന്‍കുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡി.സി. രവി, എ. സജീവന്‍, കെ.ആര്‍. പ്രമോദ്, അനീസ് ബഷീര്‍, ഷാഹിന ബഷിര്‍, വസീം മുഹമ്മദ് ബഷീര്‍, നസീം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.