പി.ഗോപിനാഥന്‍ നായര്‍: ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സാക്ഷ്യ പത്രം

പി.ഗോപിനാഥന്‍ നായര്‍: ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സാക്ഷ്യ പത്രം

ജീവിതാന്ത്യം വരെ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച മാതൃകാ ജീവിതത്തിന്റെ സാക്ഷ്യപത്രമാണ് ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍. ഒരു നൂറ്റാണ്ടിന്റെ സാക്ഷിയായി, കര്‍മ്മ രംഗത്ത് നിറഞ്ഞു നിന്ന അപൂര്‍വ്വമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കാലം തൊട്ട് വിലപ്പെട്ട ഉപദേശങ്ങളും അളവറ്റ സ്‌നേഹ വാത്സല്യവും അദ്ദേഹം എനിക്ക് നല്‍കിയിട്ടുണ്ട് .
കെ.പി.സി.സി.അദ്ധ്യക്ഷനായ ശേഷം സുപ്രധാനമായ ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ദിരാഭവനിലെത്തിയിരുന്നു. ഓരോ ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍, പങ്കുവെച്ച ആശയങ്ങള്‍ ഇപ്പോഴും ഇന്ദിരാഭവന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എടുത്ത നിലപാടുകളുടെ പേരില്‍ ഒറ്റപ്പെടല്‍ അനുഭവിച്ചപ്പോള്‍ പരസ്യമായി എന്റെ നിലപാടുകളെയും സമീപനങ്ങളെയും അംഗീകരിക്കുകയും തന്റെ അഭിപ്രായം ദൃഢമായി പറയുകയും ചെയ്ത ഗോപിനാഥന്‍ നായര്‍ എനിക്ക് നല്‍കിയ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമായി ഒരായുഷ്‌ക്കാലം മുഴുവന്‍ കര്‍മ്മധീരനായി പ്രവര്‍ത്തിച്ച ഗോപിനാഥന്‍ നായരുടെ വേര്‍പാട് , കേരളീയ പൊതു സമൂഹത്തിനുണ്ടാക്കിയ കനത്ത നഷ്ടം പോലെ വ്യക്തിപരമായ നഷ്ടമാണ് എനിക്കും സംഭവിച്ചിട്ടുള്ളത്.ഗോപിനാഥന്‍ നായരുടെ പ്രോജ്വലമായ ഓര്‍മ്മയ്ക്കു മുന്‍പില്‍ നമ്ര ശിരസ്‌കനായി സര്‍വ്വാദരങ്ങളോടെ ….
മുല്ലപ്പള്ളി രാമചന്ദ്രന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *