കോഴിക്കോട്: സൗത്ത് ഇന്ത്യയിലെ ആദ്യത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മൊബൈല്‍ ഷോറൂമായ ‘അപ്ഡേറ്റ് ഡിജിറ്റല്‍ ഷോറൂം’ മേയര്‍ ബീന ഫിലിപ്പ് നാടിന് സമര്‍പ്പിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തന നിരതമായിരിക്കുന്നത് വലിയ കാര്യമാണെന്നും കച്ചവടത്തിന്റെ നഗരമായ കോഴിക്കോടിന് ഈ സംരംഭം ഗുണം ചെയ്യട്ടേയെന്നും മേയര്‍ ആശംസിച്ചു. നവസംരംഭങ്ങള്‍ നാടിനാവശ്യമാണെന്നും തൊഴില്‍ സാധ്യതകള്‍ വളര്‍ന്ന് വരുമ്പോള്‍ തൊഴിലില്ലായ്മമൂലം ഉണ്ടാകുന്ന ഭീകരവാദം, ലഹരിയുടെ വ്യാപനം എന്നീ വിപത്തുകള്‍ ഉണ്ടാവില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. അപ്ഡേറ്റ് ഡിജിറ്റല്‍ ഷോറൂം മാനേജിങ് പാര്‍ട്ണറായ സുനില്‍ നടുക്കണ്ടി, സഹ പാട്ണര്‍മാരായ സിനിമാ നടന് സാദിക്ക്, സുധീര്‍ ബാബു (തമ്പി), കോര്പറേഷന് കൗണ്‍സിലര്‍ റംലത്ത്, നടന് ഇര്‍ഷാദ്, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.